Sunday, January 16, 2011

മുഹമ്മദ് നബി ഹൈന്ദവ പുരാണങ്ങളില്..!!

മുഹമ്മദ് നബി ഹൈന്ദവ പുരാണങ്ങളില്..!!
മുഹമ്മദ് നബി ഇസ്ലാമിന്റെ സ്ഥാപകനല്ല; ഒരേയൊരു പ്രവാചകനുമല്ല. ഇസ്ലാമിന്റെ അവസാനത്തെ പ്രവാചകനായിരുന്നു അദ്ദേഹം. മുന് പ്രവാചകന്മാരുടെ മുഴുവന് പിന്‍ഗാമിയാണെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. നോഹയുടെയും അബ്രഹാമിന്റെയും മോശയുടെയും യേശുവിന്റെയും മാത്രമല്ല ലോകത്തെവിടെയെല്ലാം ദൈവദൂതന്മാര് വന്നിട്ടുണ്ടോ അവരുടെയെല്ലാം പിന്‍ഗാമി.

സത്യത്തിന്റെ സന്ദേശവാഹകരായി പ്രവാചകന്മാരുടെ നിയോഗമുണ്ടാവാത്ത ഒരു സമുദായവും കടന്നു പോയിട്ടില്ലന്നതാണ് വാസ്തവം. ഖുര്‍ആന് പറഞ്ഞു
'ഒരു താക്കീതുകാരന് കഴിഞ്ഞു പോകാത്ത ഒരു സമുദായവുമില്ല'(ഫാതിര്:24)

ഹൈന്ദവ പുരാണങ്ങളിലും വരാനിരിക്കുന്ന ഒരു മഹാ പ്രവാചകനെക്കുറിച്ച പരാമര്‍ശങ്ങള് കാണാവുന്നതാണ്. വ്യാസമുനി പ്രവചിച്ചത് ഇങ്ങനെയാണ്.

'ഏത സ്മിന്നന്തരെ മ്ലേഛ അചാര്യേണ സമന്വിത
മഹാമദ ഇതിഖ്യാദഃ ശിഷ്യ ശാഖാ സന്വിതം'
(അപ്പോള് മഹാമദു എന്നപേരില് വിദേശിയനായ ഒരു ആചാര്യന് തന്റെ അനുചരന്മാരോട് കൂടി പ്രത്യക്ഷപ്പെടും) ഭവിഷ്യല് പുരാണം 3:3: 3:5

ഈ വിശ്വാചാര്യന്റെ അനുയായികളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും സാംസ്കാരിക ചിഹ്നങ്ങളെക്കുറിച്ച് പോലും ഭവിഷ്യല് പുരാണം പ്രവചിക്കുന്നുണ്ട് അതിങ്ങനയാണ്.

'ലിംഖഛേദി ശിഖാ ഹീനഃ ശ്മശ്രുധാരി സദുഷക
ഉച്ചാലപീ സര്‍വ്വ ഭക്ഷീ ഭവിഷ്യതി ജനമോം
വിന കൌശലം ചവ ശവസ്തോ ഷാ ഭക്ഷയാ മതാമാം
മുസൈലൈനവ സംസ്കാരഃ കുശൈരി ഭവ വിശ്വതി
തസ്മാല് മുസല വന്തോഹി ജാതയോ ധര്‍മ്മ ദൂഷകഃ
ഇതിപൈശാച ധര്‍മ്മശ് ച ഭവിഷ്യതി മായാക്രത'

(അദ്ദേഹത്തിന്‍റെ അനുയായികള് ചേലാകര്‍മ്മം ചെയ്യും. അവര് കുടമ വെക്കുകയില്ല.അവര് താടി വളര്‍ത്തും. അവര് വിപ്ലവകാരികളായിരിക്കും. പ്രാര്‍ഥനയ്ക്ക് വരാന് ഉറക്കെ ആഹ്വാനം ചെയ്യും. പന്നിയെ ഒഴിച്ച് മറ്റു മിക്ക മൃഗങ്ങളെയും അവര് ഭക്ഷിക്കും.ശുദ്ധി ചെയ്യാന് ദര്ഭ ഉപയോഗിക്കുന്നതിന് പകരം സമരം ചെയ്തു അവര് പരിശുദ്ദരാകും. മതത്തെ മനിലപ്പെടുത്തുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല് മുസൈലൈനവന്മാര് എന്നവര് അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവം എന്നില് നിന്നായിരിക്കും) ഭവിഷ്യല് പുരാണം 3:3: 3: 2528

അന്ധകാരത്തില് നിന്ന് ലോകത്തെ മോചിപ്പിക്കുന്ന സു‌ര്യനെപ്പോലെ ശാന്തിസുന്ദരമായ ഒരു ലോകത്തിന്റെ ഉദയവുമായി പ്രതീക്ഷപ്പെടാനിരിക്കുന്ന മഹാനായ ആചാര്യനെ കാത്തിരിക്കുകയായിരുന്നു ഭാരതീയര് .

ഭവിഷ്യല് പുരാണത്തില് അവസാനം വരാനിരിക്കുന്ന ആചാര്യനെ 'മഹാമദു' എന്ന് വിളിച്ചപ്പോള് വിഷ്ണുപുരാണം (വിഷ്ണുപുരാണം അംശം 4 അദ്ധ്യായം 24 ) അദ്ദേഹത്തെ പരിചയപ്പെടുത്തിയത് കല്‍ക്കി അവതാരമെന്നാണ്;

അഥര്‍വ്വവേദം 20:127 ലെ കുന്തല സു‌ക്തമാകട്ടെ 'വാഴ്ത്തപ്പെടുന്നവന്' എന്നാണ് അദ്ദേഹത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. കലിയുഗത്തില്, ഒരു മണല് ദ്വീപില് വിഷ്ണുഭഗത്തിന്റെയും (ദൈവദാസന്), സുമതിയുടെയും(വിശ്വസ്ത) മകനായി ജനിച്ചു ലോകത്തിനു വെളിച്ചം നല്‍കുന്നവനാണ് കല്‍ക്കി.

ഒട്ടകങ്ങളുടെ ലോകത്ത്നിന്ന് ലോകത്തിന്റെ വിമോചാകനായി പ്രതീക്ഷപ്പെടുന്നയാളാണ് അഥര്‍വ്വവേദത്തിലെ വാഴ്ത്തപ്പെടുന്നവന്.

സര്‍വ്വലോകത്തിനും സ്വീകരിക്കാന് പറ്റുന്ന സന്ദേശവുമായി കടന്നു വരാനിരിക്കുന്ന ഒരു മഹാപുരുഷനെക്കുറിച്ച സങ്കല്‍പ്പം ഭാരതീയ ദാര്‍ശനിക ഗ്രന്ഥങ്ങളിലുടനീളം കാണാനാവുമെന്നു സാരം.